inaguration
റോഡ് നവീകരണം പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: പുറമേരിയിലെ കുഞ്ഞേക്കൻ പീടിക-കുറ്റിയിൽ മുക്ക് റോഡ്‌ നവീകരണം പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് കെ. അച്ച്യുതൻ അദ്ധ്യക്ഷത വഹിച്ചു. പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് 5.50 ലക്ഷം രൂപയും തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് 10.50 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണം. പഞ്ചായത്ത് അംഗങ്ങളായ ബീന കല്ലിൽ, ഷംസു മഠത്തിൽ, കെ.എം സമീർ, കെ. ദാമോദരൻ, സി. രാജേഷ്, എൻ. സജീവൻ, കെ. ഹംസ എന്നിവർ പ്രസംഗിച്ചു.