മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏഴ് റോഡുകളുടെ പ്രവൃത്തിയ്ക്ക് തുടക്കമായി.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കിയ ഏഴ് റോഡുകൾക്ക് 65 ലക്ഷം രൂപയാണ് ചെലവ്. ചിങ്ങപുരം - ചാക്കര റോഡ്, കുറ്റിക്കാട്ടിൽ താഴെ റോഡ്, മരക്കുളം - പാറക്കാട് റോഡ്, മുറിക്കലിന്റകത്ത് ബീച്ച് റോഡ്, എൻ.എച്ച് മായഞ്ചേരി റോഡ്, നാറങ്ങോളിക്കുളം -തെക്കയിൽ മുക്ക് റോഡ്, പടിഞ്ഞാറെ താഴെ മുചുകുന്ന് റോഡ് എന്നി വയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്.

കെ ദാസൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജീവാനന്ദൻ, വാർഡ് അംഗങ്ങളായ വി.വി. സുരേഷ്, ശ്രീജിത ഒതയോത്ത്, മിനി തെക്കേവീട്ടിൽ, യു.വി. മാധവൻ, പി. റഷീദ, ഹർഷലത, കെ.വി. ജനാർദ്ദനൻ, പി.വി. ഗംഗാധരൻ, സി.കെ. ശ്രീകുമാർ, സോമലത, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.