malinyam
ഹരിതകർമ്മസേന വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം കൂട്ടിയിട്ടിയിരിക്കുന്നു

താമരശ്ശേരി: വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം നീക്കം ചെയ്യാതെ കൂട്ടിയിട്ടത് ദുരിതമാകുന്നു. കോരങ്ങാട് അൽഫോൺസ റോഡിൽ മുണ്ടപ്പുറം ടി.ടി മുക്കിലാണ് ഹരിതസേന വീടുകളിൽ നിന്നും കിലോയ്ക്ക് 10 രൂപ ഈടാക്കി ശേഖരിച്ച മാലിന്യം ചാക്കുകളിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്തതോടെ വെള്ളം കലർന്ന് പരിസരമാകെ മലിനമായി. ഇവ നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.