പേരാമ്പ്ര: കടിയങ്ങാട്-പന്തിരിക്കര റോഡിൽ സൂപ്പിക്കട ഭാഗത്തെ റോഡിൽ വെള്ളക്കെട്ട്. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണെങ്കിലും മഴക്കാലമായാൽ പ്രശ്നമാണ്. എതിർഭാഗത്ത് നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും റോഡിന്റെ അശാസ്ത്രീയ നിർമ്മാണവുമാണ് കാരണം. റോഡിന്റെ ഇരു വശത്തും ഓടയോ കലുങ്കോ നിർമ്മിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുണ്ട്.