lockel-must
മണ്ണൂരിൽ സുകൃതം വയോജന സൗഹൃദ പാർക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

മണ്ണൂർ: ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്ന വൃദ്ധർക്ക് എല്ലാം മറന്ന് ഉല്ലസിക്കാൻ മണ്ണൂരിൽ പുതിയൊരിടം. മുക്കത്തുകടവ് ആലുങ്ങലിലാണ് സൗഹൃദോദ്യാനം ഒരുക്കിയത്. സുകൃതം വയോജന പരിപാലന പദ്ധതിയുടെ ഭാഗമായി 13 ലക്ഷം രൂപ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഉദ്യാനത്തിനായി ചെലവിട്ടു.

ജീവിത ശൈലി രോഗങ്ങൾക്കുള്ള വ്യായാമ മുറകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. വൃദ്ധർക്കു വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ഉദ്യാനമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി ഷനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സമിതി ചെയർമാൻ ദിനേശ് ബാബു അത്തോളി, കടലുണ്ടി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പിലാക്കാട്ട് ഷണ്മുഖൻ, സിന്ധു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ബിച്ചിക്കോയ, ടി.കെ. ശൈലജ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യു.കെ പത്മലോചനൻ, എം. ഫാറൂഖ് കുറ്റിയിൽ, ടി. കുട്ടൻ എന്നിവർ സംസാരിച്ചു. ഗിജിത് സ്വാഗതവും കോണത്ത് ബാലൻ നന്ദിയും പറഞ്ഞു.