class-rom
അംഗൻവാടി സ്മാർട്ട് ക്ലാസ് റൂം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് ഏറോത്ത് താഴ അംഗൻവാടി സ്മാർട്ട് ക്ലാസ് റൂം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ വി.കെ മോളി, ബി.ബി ബിനീഷ്, കെ. കുഞ്ഞികൃഷ്ണൻ, വാർഡ് കൺവീനർ പത്മനാഭൻ നായർ, കുഞ്ഞിക്കേളപ്പൻ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ നിമ്മി സ്വാഗതം പറഞ്ഞു.