പയ്യോളി: മേലടി കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മേലടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് അടച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് കൊവിഡ്. ഇവരുടെ അച്ഛൻ മേലടി ഓഫിസിലെ ജീവനക്കാരനാണ്. ഇദ്ദേഹത്തിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇനി വൈദ്യുതി അപകടം ഒഴിവാക്കുന്നതിന് ആവശ്യമായ ജീവനക്കാർ മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടാകൂ. ഇവിടെ വരുന്നതും ഒഴിവാക്കണം.