പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത യു. രാജീവന് പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കാളിയേരി മൊയ്തു ഷാൾ അണിയിച്ചു. മഠത്തിൽ നാണു, വി.പി. ഭാസ്കരൻ, പി. രത്നവല്ലി, പി. ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഇ.ടി പത്മനാഭൻ, മുജേഷ് ശാസ്ത്രി സംസാരിച്ചു.