ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ഹൈടെക്കായി മാറ്റുമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ. പറഞ്ഞു. സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 3 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടമാണ് പണിയുന്നത്. 28 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ പണി ഏഴു മാസം കൊണ്ട് പൂർത്തിയാക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്, പ്രിൻസിപ്പാൾ ആർ. ഇന്ദു, വാർഡ് മെമ്പർ റീജ കണ്ടോത്ത് കുഴി, പി.എ. അഭിജ, കെ. ഷൈജു, കെ. രജനി, പി.പി. റിനേഷ് കുമാർ എന്നിവർ സംസാരിച്ചു. ജാഫർ രാരോത്ത്‌ സ്വാഗതവും കെ.കെ. ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു.