നാദാപുരം: വളയം താമരശ്ശേരി റോഡിൽ കാൽനട യാത്ര ദുസ്സഹം. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടി കിടക്കുകയാണ്. വളയം പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ പോകുന്ന റോഡിൽ അപകടവും പതിവായി. വളയം ടൗണിൽ നിന്ന് കുറുന്തേരിയിലേക്ക് എളുപ്പത്തിൽ എത്താമെന്നിരിക്കെ നന്നാക്കാൻ പഞ്ചായത്തിനും താത്പര്യമില്ലെന്നാണ് ആക്ഷേപം.