നന്മണ്ട: നന്മണ്ട വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി ഇ. ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ടി.പി വാസു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ഗംഗാധരൻ, വാർഡ് മെമ്പർ വി.കെ നിത്യകല, കെ.കെ വാസു നായർ, കെ.പി സിദ്ധാർത്ഥൻ, വിശ്വൻ നന്മണ്ട, ആർ.പി ഹരീഷ്, സി.കെ ദേവദാസ്, പി. അബ്ദുൾ ജലീൽ, എൻ.കെ രാമൻകുട്ടി എന്നിവർ സംസാരിച്ചു. കളക്ടർ എസ്. സാംബശിവറാവു സ്വാഗതവും തഹസിൽദാർ എ.എം പ്രേംലാൽ നന്ദിയും പറഞ്ഞു.