കോഴിക്കോട് : നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഫാർമസി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഫാർമസി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 16.5 ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ. മനോജ് അരൂർ സ്വാഗതം പറഞ്ഞു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ താക്കോൽ ദാനം നിർവഹിച്ചു .ആശുപത്രി സൂപ്രണ്ട് ഡോ.ജമീല എം. നന്ദി പറഞ്ഞു .