ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വിദ്യാലയത്തിലെ ഒരുവശത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. ഏഴ് മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ഒൻപത് ക്ലാസ് മുറികൾ, ഒരു സെമിനാർ ഹാൾ, കോൺഫറൻസ് റൂം, രണ്ട് ഓഫീസ് റൂമുകൾ, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കുക. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്, വാർഡ് മെമ്പർ റീജ കണ്ടോത്തുകുഴി, സ്‌കൂൾ പ്രിൻസിപ്പൽ ആർ.ഇന്ദു, സീനിയർ അസിസ്റ്റന്റ് എച്ച്.എസ് രജനി.കെ, ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകൻ റിനേഷ് കുമാർ പി.പി, ഹെഡ്മാസ്റ്റർ കെ.ചന്ദ്രഹാസൻ, പിടിഎ പ്രസിഡന്റ് ജാഫർ രാരോത്ത് തുടങ്ങിയവർ പങ്കെടുത്തു.