കുറ്റ്യാടി: വേളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്കായുള്ള സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി വീട് നിർമ്മാണ ഫണ്ട് കൈമാറി. കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് സ്വദേശിയായ വിദ്യാർത്ഥിക്കാണ് എൻ.എസ്.എസ് വളണ്ടിയർമാർ ശേഖരിച്ച 1,40000 രൂപ കൈമാറിയത്. പ്രോഗ്രാം ഓഫീസർ വി യാസിർ നിർമ്മാണ കമ്മിറ്റി ഭാരവാഹി സി.എച്ച് സൈതലവിയെ ഫണ്ട് ഏൽപ്പിച്ചു. ഉപ്പാണ്ടി മൊയ്തു, എം. കെ ജാഫർ, വി. പി സഈദ്, ഒ. കെ റിയാസ്, കെ ഫായിസ് എന്നിവർ പങ്കെടുത്തു.