കുറ്റ്യാടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 25 ലക്ഷം രൂപ അനുവദിച്ച കായക്കൊടി ചളിയിൽ തോട് വണ്ണാത്തിപ്പൊയിൽ റോഡ് പ്രവൃത്തി ഇ.കെ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി നാണു, എം.കെ ശശി, സി.പി കുഞ്ഞിരാമൻ, ടി.പി കുമാരൻ, എം. ചന്ദ്രൻ, പി. രവീന്ദ്രൻ, ടി.പി അജേഷ്, വിനിഷ് പാലയാട് എന്നിവർ സംബന്ധിച്ചു. എം.പി സതീശൻ സ്വാഗതം പറഞ്ഞു.