news
അറബിക് കാലിഗ്രാഫി പ്രതിഭ ജുമാന മറിയത്തെ എസ്.ടി.യു. ആദരിച്ചപ്പോൾ

കുറ്റ്യാടി: അറബിക് കാലിഗ്രാഫിയിൽ മികവ് തെളിയിച്ച വട്ടോളി ഹൈടെക് സ്‌കൂൾ പത്താം തരം വിദ്യാർത്ഥിനി ജുമാനാ മറിയത്തെ നരിപ്പറ്റ പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റി ആദരിച്ചു . കെ.കെ.ടി.എഫ് നാദാപുരം മണ്ഡലം പ്രസിഡന്റ് ടി. മുഹമ്മദലി ഉപഹാരം നൽകി. ജില്ലാ ഉപാദ്ധ്യക്ഷൻ ഇ.കെ ഇബ്രാഹിം, കെ.എം.സി.സി നേതാവ് അഹമ്മദ് പാതിരിപ്പറ്റ, എസ്.ടി.യു പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.വി മഹമൂദ്, വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. നരിപ്പറ്റ നമ്പോടൻ കണ്ടിയിൽ കുഞ്ഞബ്ദുല്ല-ഖൗലത്ത് ദമ്പതികളുടെ മകളാണ്.