കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികൾ നാൾക്കുനാൾ കൂടുന്നത് ആശങ്കയാകുന്നു. ഇന്നലെ 286 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 241 പേർക്കാണ് രോഗബാധയുണ്ടായത്. 26 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 176 പേർ രോഗമുക്തരായി. 2317 കോഴിക്കോട് സ്വദേശികളും മറ്റ് ജില്ലക്കാരായ 164 പേരും ചികിത്സയിലുണ്ട്.
755 പേർ കൂടി നിരീക്ഷണത്തിൽ
ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 176 പേർ കൂടി രോഗമുക്തി നേടി. ഇന്നലെ പുതുതായി വന്ന 755 പേർ ഉൾപ്പെടെ ജില്ലയിൽ 17,375 പേർ നിരീക്ഷണത്തിൽ കഴിയുകയാണ് . ജില്ലയിൽ ഇതുവരെ 95,447 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ പുതുതായി വന്ന 332 പേർ ഉൾപ്പെടെ 2,163 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 233 പേർ ഇന്നലെ ആശുപത്രികൾ വിട്ടു.
ഇന്നലെ 5,993 സ്രവ സാംപിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 2,46,592 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,44,854 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതിൽ 2,36,908 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1738 പേരുടെ ഫലം കൂടി വരാനുണ്ട്. ജില്ലയിൽ ഇന്നലെ വന്ന 432 പേർ ഉൾപ്പെടെ ആകെ 3,932 പ്രവാസികളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 581പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 3,320 പേർ വീടുകളിലും 31 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 20 പേർ ഗർഭിണികളാണ്. ഇതുവരെ 35,043 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.