kammanamukk
കുറ്റ്യാടി കമ്മനമുക്ക് റോഡിലെ തകർന്ന ഭാഗം

കുറ്റ്യാടി: കുറ്റ്യാടി- പേരാമ്പ്ര റോഡിൽ നിന്നും വളയന്നൂർ, ഊരത്ത്, നൊട്ടിക്കണ്ടി ഭാഗത്തേയ്ക്ക് പോകുന്ന റോഡിലെ കമ്മനമുക്ക് ജംഗ്ഷനിലെ റോഡിന്റെ ഇടത് വശം പൊട്ടി തകർന്ന നിലയിൽ. ഈ ഭാഗത്ത് സിമന്റ് സ്ലാബും ടാറിംഗും പൂർണ്ണമായും ഇളകി വലിയ കുഴിയായി. വേളം പഞ്ചായത്തിലേക്കുള്ള ജനകീയ ജീപ്പടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്. മഴക്കാലത്ത് വെള്ളക്കെട്ട് കാരണം ഇരുചക്രവാഹനങ്ങൾ കുഴിയിൽ അപകടത്തിൽ പെടുന്നുണ്ട്.