പേരാമ്പ്ര: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും ജലീലിന്റെ കോലം കത്തിക്കുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ്, ജനറൽ സെക്രട്ടറി കെ.എം. ഷിബി, യുവമോർച്ച സംസ്ഥാന ട്രഷറർ കെ. അനൂപ്, രജീഷ് കണ്ടോത്ത്, പ്രസാദ് ഇടപ്പള്ളി, കെ.കെ. സുനോജ്, ജെ.ബി ബിജു, അർജുൻ മുയിപ്പോത്ത്, കെ.എൻ വിനു, കെ. വത്സരാജ്, മോഹനൻ പന്തിരിക്കര, സുബീഷ് എരവട്ടൂർ, അഖിൽ കല്ലോട്, സുരേഷ്, വിഷ്ണു പാലേരി എന്നിവർ നേതൃത്വം നൽകി.