കുറ്റ്യാടി: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിക്കുകയും കുറ്റ്യാടി-നാദാപുരം സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. കോൺഗ്രസ് മണ്ഡലം ഉപാദ്ധ്യക്ഷൻ എൻ.സി. കുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ അദ്ധ്യക്ഷത വഹിച്ചു. പി.പി. ദിനേശൻ, ഇ.എം. അസ്ഹർ, എ.കെ. വിജീഷ്, കെ.കെ. ജിതിൻ, രാഹുൽ ചാലിൽ, പി.കെ. ഷമീർ, എസ്.എസ്. അമൽ കൃഷ്ണ, പി. അശ്വിൻ, റബാഹ്, അമൃത് ബാബു, പി. ബവീഷ്, പി.പി. ഫായിസ്, കെ.സി. ശ്രീജേഷ്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.