വേളം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളോത്ത് മുക്കിൽ പ്രതിഷേധ ജ്വാല ഉയർത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എം. വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി. ദിനേശൻ, സി.എം. കുമാരൻ, പി.പി. സുധിഷ്, സി.പി. ബാബു, ഇ.എം. രാജേഷ്, കെ. റനീഷ്, കെ. രജിത് ലാൽ, ജി.കെ. സജിൻ തുടങ്ങിയവർ പ്രസംഗിച്ചു.