വടകര: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് യു.ഡി.എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റങ്ങൾ തുടരുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്ക്. ധാർമ്മികത ഉണ്ടെങ്കിൽ രാജിവെക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി അബ്ദുള്ളഹാജി, എം.സി വടകര, ഒ.കെ. കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, വി.കെ പ്രേമൻ, പി.വി അരവിന്ദൻ എന്നിവർ സംസാരിച്ചു.