sabar-mathi
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള 'കാരുണ്യത്തിന്റെ വർഷകാലം

വടകര: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സബർമതി ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന 'കാരുണ്യത്തിന്റെ വർഷകാലം" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ശശിധരൻ കരിമ്പനപ്പാലം, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സബീർ വില്യാപ്പള്ളി, പി.കെ.വൃന്ദ, ടി.പി.ഫസലു, സഹീർ കാന്തിലാട്ട്, എ.അബ്ദുൽ ഷഹനാസ്, കെ.കെ.കൃഷ്ണദാസ്, ഷെഹനാസ് മാക്കൂൽ, ബിജീഷ് ബാലകൃഷ്ണ, സജിത് മാരാർ, ഷീന, പ്രദീപ് ജയരാജ്, സുമേഷ് കുറുപ്പ്, മനോജ് കുനിയിൽ തുടങ്ങിയവർ സംസാരിച്ചു.