ചേളന്നൂർ: അമ്പലത്ത് കുളങ്ങര എ.കെ.കെ.ആർ ഗേൾസ് ഹൈസ്കൂളിന് സമീപം കുറ്റിപ്പുറത്ത് കോമള ബാബുവിന്റെ വീടിന് പിന്നിലെ മതിൽ 20 അടിയോളം തകർന്നു. തലനാരിഴക്കാണ് ബന്ധുവായ കെ. ഹരിദാസൻ രക്ഷപ്പെട്ടത്. കക്കൂസ് അടക്കം തകർന്നിട്ടുണ്ട്. വീടിന് സമീപത്ത് വിള്ളൽ വീഴുന്നത് ഭീതിയായിട്ടുണ്ട്. സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ ലക്ഷങ്ങൾ ചെലവുണ്ട്.