കാക്കൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ നേരിടേണ്ടിവന്ന മന്ത്രി കെ.ടി. ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രക്ഷോഭകർ മന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ കെ. ശശീന്ദ്രൻ, കെ.പി. ചന്ദ്രൻ, എം.ഇ. ഗംഗാധരൻ, കെ. വിഷ്ണുമോഹൻ, എം. സുനിൽ, കെ. വിനീത്, കെ. കൃപേഷ്, വി.വി. സ്വപ്‌നേഷ്, കപിൽ പറമ്പിൽ, ആർ. ബിനീഷ്, സുധീർ മലയിൽ, പി.ടി. സുധീഷ്, ആർ.പി. ഹരീഷ്, പി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.