news
ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി ജലീലിന്റെ കോലം കത്തിക്കുന്നു

എടച്ചേരി: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് എ.കെ അഷ്‌റഫ്, ഫായിസ് ചെക്യാട്, കെ.കെ.എച്ച് നിസാർ, ടി. അനിൽകുമാർ, റമീസ് കൊയ്‌ലോത്ത്, ഹാരിസ് പാലോൽ, വി.വി സമേഷ്, കെ.കെ അനിൽ, കെ. ഫൈസൽ, കെ.വി അർഷാദ്, എ.കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. തൂണേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരി ടൗണിൽ പ്രകടനം നടത്തി. വി.കെ രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ വി.എം വിജേഷ്, ഫസൽ മാട്ടാൻ, എൻ.കെ അഭിഷേക്, ടി.പി ജസീർ, സി.പി നികേഷ്, ബി. രഞ്ജിത്ത്, കെ. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.