ബാലുശ്ശേരി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു. കണ്ണാടിപ്പൊയിൽ പൂനത്ത് വാളൻപറമ്പത്ത് ആഷിഖ് നിർമ്മിക്കുന്ന വീടാണ് പൂർണ്ണമായും നിലം പതിച്ചത്. കോൺക്രീറ്റ് പൂർത്തിയായിരുന്നു. മഴയിൽ വീടിന്റെ ചുവരുകൾ നനഞ്ഞ് ബലഹീനമായതാണ് വീഴ്ചക്ക് കാരണം. പഞ്ചായത്ത് അംഗം ഉൾപെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.