പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂരിൽ നിർമ്മാണം പൂർത്തിയാക്കിയ മലയാളം ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, മെമ്പർ സി.എം.ബാബു, ഗീത കല്ലായി, റിനി, അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.