ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ മുണ്ടക്കര - ശിവക്ഷേത്രം - കല്ലിൽതാഴെ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. വി.എം.കുട്ടികൃഷ്ണൻ, പി.എം.ഷാജി എന്നിവർ സംസാരിച്ചു.