കല്ലാച്ചി: നാദാപുരം പൊലീസ് സ്റ്റേഷന് സമീപം ചേറ്റുവെട്ടിയിൽ പുളിമരം കടപുഴകി വീണ് മൂന്ന് വീടുകൾക്ക് കേടുപറ്റി. ചേറ്റുവെട്ടിത്താഴക്കുനി മാണി, രാജൻ, കൊയ്യോത്ത് കുനി പാത്തു എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്. ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയിൽ കൂറ്റൻ പുളിമരം കടപുഴകി വീഴുകയായിരുന്നു. നാട്ടുകാരും ദുരന്തനിവാരണ സേനയും ഗ്രീൻ സ്റ്റാർ റെസ്ക്യൂ അംഗങ്ങളും മരം മുറിച്ചു മാറ്റി.