കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിലേക്ക് സഹായമെത്തിച്ച് നാഷണൽ സർവിസ് സ്‌കീം വോളണ്ടിയർമാർ. വീടുകൾ തകർന്ന് സർവതും നഷ്ടമായ കുടുംബങ്ങൾക്ക് കട്ടിലുകളും കിടക്കകളുമാണ് മാവൂർ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ എത്തിച്ചത്.
കഴിയാവുന്ന സഹായം എത്തിച്ചു നൽകണമെന്ന നിർദ്ദേശം മന്നോട്ട് വച്ചത് ഓൺലൈൻ ചർച്ചയിൽ പങ്കെടുത്ത കുട്ടികളാണ്. ജില്ലാ എൻ.എസ്.എസിന് വേണ്ടി പി.രമേഷ് , കെ.അജിത്ത് എന്നീ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ കട്ടിലുകളും കിടക്കകളും അവിടെ എത്തിക്കുകയായിരുന്നു. ജില്ലാ കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, ക്ലസ്റ്റർ കൺവീനർമാരായ സില്ലി ബി. കൃഷ്ണൻ, കെ.മധുസൂധനൻ, വളണ്ടിയർ ലീഡർമാരായ കെ.ഹനാൻ , ആർ.കെ.അമൃതേഷ് എന്നിവർ നേതൃത്വം നൽകി.