img202009
പള്ളിത്താഴെ - പുളിക്കപറമ്പ് ജംഗ്ഷൻ റോഡ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

തോട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ തോട്ടുമുക്കം 6-ാം വാർഡിൽ പണി പൂർത്തിയാക്കിയ പള്ളിത്താഴെ - പുളിക്കപ്പറമ്പിൽ ജംഗ്ഷൻ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി വെള്ളാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.സി നാടിക്കുട്ടി, സുധീഷ് മുണ്ടാട്ടിൽ, വി.കെ. അബുബക്കർ, അബ്ദു തിരുനിലത്ത് എന്നിവർ സംസാരിച്ചു.