വടകര: കൊവിഡ് സമ്പർക്ക വ്യാപനഭീഷണിയിലായ അഴിയൂരിൽ കുഞ്ഞിപ്പള്ളി എസ്.എം.ഐ സ്കൂളിൽ 191 പേർ നീറ്റ് പരീക്ഷ എഴുതി. 240 കുട്ടികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. രോഗലക്ഷണങ്ങളുള്ള ആരും എത്തിയിരുന്നില്ല. കൊവിഡ് ചുമതലയുള്ള അദ്ധ്യാപകർ സ്കൂൾ മാനേജ്മെൻ്റുമായി ചേർന്ന് വിപുലമായ തയ്യാറെടുപ്പാണ് നടത്തിയിരുന്നത്.