പേരാമ്പ്ര: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പൊതു വിദ്യാലയങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച പഠനോപകരണ വിതരണ പരിപാടിയായ 'ഗുരുസ്പർശം' താമരശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം വാളൂർ ഗവ. യു.പി. സ്‌കൂളിൽ നടന്നു. ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം വി.കെ രമേശൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. ആലീസ് മാത്യു, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ്, ടി.പി മുഹമ്മദ് അഷറഫ്, പി. രാമചന്ദ്രൻ, ടി.കെ റഫീഖ്, പി.എം ബഷീർ, എൻ. രാജേഷ് എന്നിവർ സംസാരിച്ചു.