lockel-must
കടലുണ്ടിയിലെ പ്രബോധിനിയിൽ പ്രതിഷേധ സമരം സി പി ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ദേശീയതലത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിലെ 14 കേന്ദ്രങ്ങളിൽ സി പി ഐ പ്രതിഷേധ സമരം നടത്തി. എല്ലാവർക്കും ഉപജീവന മാർഗ്ഗം, സാമൂഹ്യനീതി, സമത്വം എന്നിവ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ഫറോക്ക് നഗരസഭയിൽ മഠത്തിൽപ്പാടം, നല്ലൂരങ്ങാടി, ഫറോക്ക് പേട്ട, ഫറോക്ക് ടൗൺ എന്നീ നാലു കേന്ദ്രങ്ങളിൽ സമരം നടന്നു. ഒ ഭക്തവത്സലൻ, പി മുരളീധരൻ, നരിക്കുനി ബാബുരാജ്, ജയശങ്കർ കിളിയൻ കണ്ടി എന്നിവർ ഉദ്ഘാടനം ചെയ്തു.

കടലുണ്ടി പഞ്ചായത്തിൽ കടലുണ്ടി ലവൽ ക്രോസ്, കടലുണ്ടി ഈസ്റ്റ്, വട്ടപ്പറമ്പ് , മണ്ണൂർ വളവ്, പ്രബോധിനി എന്നിവിടങ്ങളിലായിരുന്നു സമരകേന്ദ്രങ്ങൾ. റീന മുണ്ടേങ്ങാട്ട്, കുന്നത്തുവേണുഗോപാൽ, ദിനേശ് ബാബു അത്തോളി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

രാമനാട്ടുകര നഗരസഭയിൽ തോട്ടുങ്ങൽ, കോടമ്പുഴ, കുളങ്ങരപ്പാടം, രാമനാട്ടുകര ടൗൺ എന്നീ നാലു കേന്ദ്രങ്ങളിൽ സമരം നടത്തി. പി ഷാജി, വി എ സലിം, നടുക്കണ്ടി ശ്രീധരൻ, മജീദ് എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.

നല്ലളത്തു നടന്ന സമരം എ പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 10.30 ന് തുടങ്ങിയ സമരം ഉച്ച വരെ നീണ്ടു. എം എ ബഷീർ, മുരളി മുണ്ടേങ്ങാട്ട്, കൃഷ്ണദാസ് വല്ലാപ്പുന്നി, പി സ്വർണ്ണലത, സരസു കൊടമന തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.