കോഴിക്കോട്: കെ.എസ്.ഇ.ബി റിട്ട. സീനിയർ ഫിനാൻസ് ഓഫീസർ പൂക്കോട്ട് പുറത്ത് നാരായണൻ നായർ (83) നടക്കാവ് കൊട്ടാരം റോഡ് ക്രസന്റ് മേയ് ഫ്‌ളവർ അപ്പാർട്ട്‌മെന്റിൽ നിര്യാതനായി. ഭാര്യ: ശാന്ത ഒട്ടിലായിൽ. മക്കൾ: ഇന്ദു, നന്ദകുമാർ (ഇൻഫോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: സന്തോഷ് (പരപ്പനങ്ങാടി), മാധവിക്കുട്ടി (തിരുവനന്തപുരം). സഹോദരങ്ങൾ: വേലായുധൻ നായർ, കൃഷ്ണൻ നായർ, ഗോപാലൻ നായർ, രാഘവൻ നായർ, പരേതരായ പൂക്കോട്ട് പുറത്ത് രാമൻ നായർ, പാർവതി അമ്മ, നാരായണി അമ്മ.