 
പയ്യോളി: യു.ഡി.എഫ് വാർഡുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പയ്യോളി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധവും ഇറങ്ങിപ്പോക്കും. പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയ ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് ബഹളമായത്. വിഷയം ചർച്ച ചെയ്യാൻ ചെയർപേഴ്‌സൺ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സീറ്റിനരികിലേക്ക് എത്തുകയും ചെയ്തതോടെ യോഗം ബഹളത്തിൽ കലാശിച്ചു. ഓഫീസിനു മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തി. പടന്നയിൽ പ്രഭാകരൻ, പി. ബാലകൃഷ്ണൻ, എ.ടി. റഹ്മത്തുള്ള, ഏഞ്ഞിലാടി അഹമ്മദ്, എം.വി സമീറ, സജിനി കോഴിപ്പറമ്പത്ത്, സി.പി. ഷാനവാസ്, സി.പി. ഫാത്തിമ എന്നിവർ സംസാരിച്ചു. ഇന്ന് യു.ഡി.എഫ് മുനിസിപ്പൽ ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തും.