വടകര: മാർക്കറ്റ് റോഡിൽ ഗതാഗതം അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായ സമിതി മാർക്കറ്റ് റോഡിൽ ബന്ധന സമരം നടത്തി. ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി സെക്രട്ടറി കെ.എൻ വിനോദ് ആദ്ധ്യക്ഷത വഹിച്ചു. വി. അസീസ്, ഡി.എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സബീഷ് വടകര നന്ദി പറഞ്ഞു.