abvp
എ.ബി.വി.പി വടകര നഗറിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ. ടി. ജലീലിന്റെ കോലം കത്തിച്ചു പ്രതിഷേധിക്കുന്നു

വടകര: സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിലേക്കും കമ്മീഷണർ ഓഫീസിലേക്കും എ.ബി.വി.പി നടത്തിയ മാർച്ചിലെ സംഘർഷത്തിലും പ്രതിഷേധിച്ച് വടകര നഗറിന്റെ നേതൃത്വത്തിൽ കെ.ടി. ജലീലിന്റെ കോലം കത്തിച്ചു. ജില്ലാ കമ്മിറ്റി അംഗം ജി. ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭിജിത്ത് ചെറുവാട്ട്, ശ്രീരാഗ്, പ്രണവ്, വിഷ്ണു, അമൽനാഥ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി: കൊയിലാണ്ടി നഗർ സമിതി നടത്തിയ പ്രതിഷേധം സെക്രട്ടറി കെ.പി. ആകാശ് ഉദ്ഘാടനം ചെയ്തു. പി.കെ അമർനാഥ്, പി.ആർ അർജ്ജുൻ തുടങ്ങിയവർ നേതൃത്വം നൽകി.