lockel-must
പടം:രാമനാട്ടുകര നഗരസഭയിലെ പത്താം ഡിവിഷനിൽചിറക്കാംകുളത്തിനു സമീപം ചിറക്കാകുന്ന് റോഡിൽ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിനു ഭീഷണിയായി നിർമ്മാണം നടക്കുന്ന ഡ്രൈയിജ്

രാമനാട്ടുകര: റോഡരികിലെ ഡ്രെയ്‌നേജ് നിർമ്മാണം സ്വകാര്യവ്യക്തിയുടെ മതിലിനു ഭീഷണിയുയർത്തുന്നതായി പരാതി. ഡ്രെയ്‌നേജിന്റെ ഒരു വശം മാത്രം കോൺക്രീറ്റ് ചെയ്യാത്തത് പ്രശ്നം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം.

രാമനാട്ടുകര നഗരസഭയിലെ പത്താം ഡിവിഷനിൽചിറക്കാംകുളത്തിനു സമീപം ചിറക്കാകുന്ന് റോഡിനോടു ചേർന്നുള്ള ഡ്രെയ്‌നേജിന്റെ പണി തന്റെ വളപ്പിന്റെ ചുറ്റുമതിലിനു ഭീഷണിയായെന്ന് കാണിച്ച് രാമനാട്ടുകര ശ്രീനിലയത്തിൽ സി.സതീശനാണ് അധികൃതരെ സമീപിച്ചത്. റോഡിന്റെ വശത്ത് മാത്രമെ ഡ്രെയ്നേജിന് കോൺക്രീറ്റ് ചെയ്യുന്നുള്ളൂ. മതിലിന്റെ വശത്തും കോൺക്രീറ്റ് ചെയ്തില്ലെങ്കിൽ ഇത് പൊളിഞ്ഞു വീഴാനിടയാവുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ചിറക്കാംകുളം കരകവിഞ്ഞു ഒഴുകുന്ന അവസ്ഥയിലാണ്. ഒഴുകിയെത്തുന്ന മഴവെള്ളം കൂടിയാവുമ്പോൾ കുത്തൊഴുക്കിൽ മതിലിന്റെ അടിത്തറ തന്നെ തകരും.

ഇവിടെ റോഡിനായി സ്ഥലം വിട്ടുകൊടുത്തത് യാതൊരു പ്രതിഫലവും വാങ്ങാതെയാണെന്ന് സതീശൻ പറഞ്ഞു. നേരത്തെ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയതാണ്. എന്നാൽ അത് പരിഗണിക്കാതെയാണ് ഇപ്പോൾ ഡ്രെയ്‌നേജ് നിർമ്മാണം നടത്തുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.