കോഴിക്കോട്: സ്വർണക്കടത്ത് - മയക്കുമരുന്ന് മാഫിയാ ബന്ധമുള്ള കേരള മന്ത്രിസഭ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ സത്യാഗ്രഹം നടത്തി. ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ജില്ലാ ചെയർമാൻ അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു, ബി. ഡി. ജെ. എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ, കാമരാജ് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തിരുവള്ളൂർ മുരളി, ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, എൽ.ജെ.പി ജില്ലാ പ്രസിഡന്റ് വിജു ഭാരത്, ജില്ലാ സെക്രട്ടറി തുളസീദാസ്, ശിവസേന ജില്ലാ പ്രസിഡന്റ് ബിജു വരപ്പുറത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ഷാജി രാഘവ പണിക്കർ, പത്മകുമാർ മൂഴിക്കൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന സെക്രട്ടറി പീടികക്കണ്ടി മുരളി കുമാർ, ജില്ലാ പ്രസിഡന്റ് ഷഗീൻ, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി, കോർപ്പറേഷൻ ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ എന്നിവർ പ്രസംഗിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ സ്വാഗതവും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമൻ നന്ദിയും പറഞ്ഞു.