udf
കോൺഗ്രസ് ജനപ്രതിനിധികളുടെ സത്യാഗ്രഹ സമരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: പ്ലാൻഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ കുറ്റ്യാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.വി ജമീല അദ്ധ്യക്ഷത വഹിച്ചു. എ.ടി ഗീത, കെ.പി ശ്രീനിജ, കേളോത്ത് ആയിഷ, എസ്.ജെ സജീവ് കുമാർ, പി.പി ആലിക്കുട്ടി, ടി. സരേഷ് ബാബു, സി.കെ രാമചന്ദ്രൻ, പി.പി ദിനേശൻ, എൻ.സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ.എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, രവി നമ്പിയേലത്ത്,
കിണറ്റുംകണ്ടി അമ്മത്, സി.എച്ച് മൊയ്തു, ടി.എം നൗഷാദ്, കേളോത്ത് റഷീദ്, പി. സുബൈർ, പി.പി ശശികുമാർ, കണ്ണിപ്പൊയിൽ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു