ഒളവണ്ണ: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഒളവണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധസംഗമം കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുജിത്ത് ഉദ്ഘാടനം ചെയ്തു. പി.വിശാഖ് അദ്ധ്യക്ഷത വഹിച്ചു. എം.രാഗേഷ്, യു.എം. പ്രശോഭ്, വി.ടി.റാഷിദ്, എ.മനീഷ്, ടി.അഖിൽ, എം.ലത്തീഫ് , സി.വി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.