കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. പുസ്തക സമാഹരണം, അംഗത്വ വിതരണം അക്ഷരദീപം തെളിയിക്കൽ എന്നിവയും നടന്നു. വായനശാലാ പ്രസിഡണ്ട് സി.സുരേന്ദ്രൻ സെക്രട്ടറി കെ.ശൈലേഷ്, വി.സി.മുഹമ്മദാലി, വിബിൻ ഇല്ലത്ത് എന്നിവർ നേതൃത്വം നൽകി.