രാമനാട്ടുകര: എ.ബി.വി.പി മാർച്ചുകൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംഘടനയുടെ രാമനാട്ടുകര നഗർ സമിതിയുടെ നേതൃത്വത്തിൽ മണ്ണൂരിൽ മന്ത്രി കെ.ടി.ജലീലിന്റെ കോലം കത്തിച്ചു. രാമനാട്ടുകര നഗർ സെക്രട്ടറി കെ.ആകാശ്, ആർ.വിവേക്, പി.അഭിജിത്ത്, ഉദയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.