പെരുമണ്ണ: ആറന്മുളയിൽ പട്ടികജാതി പെൺകുട്ടി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് മഹിള ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സമരം ഹിന്ദു ഐക്യവേദി ജില്ല വൈസ് പ്രസിഡന്റ് ബൈജു കൂമുള്ളി ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി താലൂക്ക് ട്രഷറർ ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. മഹിള ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഗിരിജ, സ്ഥാനീയ സമിതി സെക്രട്ടറി ശോഭിത, വൈസ് പ്രസിഡന്റ് അഞ്ജു, സമിതി അംഗം ഗീത തുടങ്ങിയവർ പങ്കെടുത്തു.