കോഴിക്കോട് : നൂറ്റാണ്ട് പഴക്കമുള്ള മാവൂർ റോഡ് ചാളത്തറ ശ്മശാനം കോർപ്പറേഷൻ നവീകരിക്കുന്നത് കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു , ഇതിനു പിന്നിൽ വൻ അഴിമതിയാണ് ലക്ഷ്യം വെക്കുന്നത്

പരമ്പരാഗത രീതിയിലുള്ള സംസ്കാരം എടുത്തുകളയുന്നത് ഇതിനു വേണ്ടിയാണ്. വർഷങ്ങൾക്കു മുമ്പ് ശ്മശാനം തന്നെ എടുത്തു കളയാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഹിന്ദു ഐക്യവേദിയുടെ പ്രക്ഷോഭത്തെ തുടർന്നാണ് ശ്മശാനം നിലനിറുത്തിയത്

ഹിന്ദു സമൂഹത്തിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത് പരമ്പരാഗത സംസ്കാര രീതിയാണ്. അത് ഒഴിവാക്കുന്നത് ശക്തമായ പ്രക്ഷോഭം ക്ഷണിച്ചു വരുത്തും.

ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ആശ്രയിക്കുന്ന ശ്മശാനമാണിത്. ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് പരമ്പരാഗത രീതിയിൽ ഉറ്റവരുടെ സംസ്കാരം നടത്തണമെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ ഹിതത്തിന് വിരുദ്ധമായ പ്രവൃത്തിയിൽ നിന്ന് കോർപ്പറേഷൻ പിൻമാറണം. പാരമ്പര്യമായി ഈ ശ്മശാനത്തിൽ ജോലി ചെയ്യുന്ന കുടുംബങ്ങളെ ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് ചില ഉദ്യോഗസ്ഥരും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നടത്തുന്നതെന്നും ഷൈനു ആരോപിച്ചു.