കോഴിക്കോട്: സ്വർണക്കടത്ത്‌ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി മാർച്ചുകൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് മഹാനഗർ സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. കമ്മിഷണർ ഓഫീസിന് മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചു

പ്രതിഷേധയോഗം മഹാനഗർ ജോയിന്റ് സെക്രട്ടറി അർത്തിത് ഉദ്ഘാടനം ചെയ്തു. വിഷ്ണു , എം.കെ.ജ്യോതിഷ് അജുൽ, ദിലീപ് ദീപക് റാവു, സൗരവ് എന്നിവർ നേതൃത്വം നൽകി.