strike
സിവിൽ സ്റ്റേഷനിൽ നടന്ന സമരം

കോഴിക്കോട് : ഗതാഗത വകുപ്പിലെ സാ​ങ്കേതിക വിഭാഗം ജീവനക്കാർക്കെതിരെ സർക്കാരും കമ്മിഷണറേറ്റും കൈക്കൊള്ളുന്ന ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി.

കേരള മോ​ട്ടോർ വെഹിക്കിൾസ്​ ഡിപ്പാർട്​മെൻറ് ​ ഗസറ്റഡ്​ ഓഫീസേഴ്​സ്​ അസോസിയേഷൻ, കേരള അസി. മോ​ട്ടോർ വെഹിക്കി​ൾസ്​ ഇൻസ്​പെക്​ടേഴ്​സ്​ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം.. സ്പെഷ്യൽ റൂളിലെ പ്രൊമോഷൻ വ്യവസ്ഥകൾ പ്രകാരം വകുപ്പിലെ ക്ലറിക്കൽ ജീവനക്കാർ ജോയിന്റ് ആർ.ടി.ഒ വരെയാകുമ്പോൾ എ.എം.വി.ഐമാരായി സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒറ്റ പ്രൊമോഷൻ മാത്രം ലഭിച്ച് എം.വി.ഐമാരായി വിരമിക്കേണ്ടി വരികയാണെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു.

കോഴിക്കോട് ആർ. ടി. ഒ ഓഫീസ് പരിസരത്ത് നടന്ന യോഗം ഗസ‌റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ

മുൻ ഭാരവാഹി സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ആർ. ടി. ഒ മാരായ പി. പി രാജൻ, പി. രാജേഷ്, സി. വി ഷെരീഫ്, ഇ. സി പ്രദീപ് കുമാർ, വി. വി ഫ്രാൻസിസ്, കെ. ദീലിപ് കുമാർ, വി.എസ് സൂരജ് , സി. അനിൽ കുമാർ, എസ്. ആർ ആദർശ്, എൻ.എസ് ബിനു, പി.എം, ശിവദാസൻ, സി.വി രാജീവൻ, എസ്. ശങ്കർ എന്നിവർ പ്രസംഗിച്ചു.