ചേളന്നൂർ: ശ്രീനാരായണ ഗുരു കോളേജിൽ 18 ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഇമാഗോ- 2020 വെബിനാർ പരമ്പരയ്ക്ക് തുടക്കമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.ദേവിപ്രിയ അദ്ധ്യക്ഷത വഹിച്ചു. ലെഫ്.ഡോ.സിന്ധു കൃഷ്ണദാസ്, ഡോ.സി.ആർ.സന്തോഷ്, ഡോ. ദീപേഷ് കരിമ്പുങ്കര തുടങ്ങിയവർ ആശംസയർപ്പിച്ചു. വെബിനാർ കോ - ഓർഡിനേറ്റർ കെ.വിദ്യ സ്വാഗതവും ഐ.ക്യു.എ.സി കോ - ഓർഡിനേറ്റർ ആത്മജയപ്രകാശ് നന്ദിയും പറഞ്ഞു.

ശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളിൽ തുടർച്ചയായി 18 ദിവസം രാത്രി എട്ടിനാണ് വെബിനാർ. ഡിഗ്രി വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും രജിട്രേഷൻ ഫീസ് ഇല്ലാതെ https://forms.gle/FxNvicc58sMnTxt88 എന്ന ലിങ്കിൽ വെബിനാർ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.sngcollegechelannur.
edu.in എന്ന വെബ് സൈറ്റിൽ.